Latest NewsLife Style

അമിത വണ്ണത്തിന് പരിഹാരം ഇതാ

 

അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടോ എങ്കില്‍ ബദാം, പിസ്ത, വാള്‍നട്ട്, നിലക്കടല തുടങ്ങിയ അണ്ടിപ്പരിപ്പ് വര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം അമിതഭാരവും പൊണ്ണത്തടിയും വരാനുള്ള സാധ്യതയും കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍.

അണ്ടിപ്പരിപ്പുകള്‍ കഴിക്കാത്തവരെ അപേക്ഷിച്ച് ഇവ കഴിക്കുന്നവരില്‍ ശരീരഭാരം കൂടുന്നില്ല. പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത 5 ശതമാനം കുറയ്ക്കാനും ഇവയ്ക്കാകും.

ധാരാളം ഊര്‍ജ്ജം അടങ്ങിയ കൊഴുപ്പ് കൂടിയ ഭക്ഷണമായാണ് പലരും അണ്ടിപ്പരിപ്പ് വര്‍ഗങ്ങളെ കരുതുന്നത്. ഈ പഠനഫലം ഇതിനു വിരുദ്ധമാണ്. യു എസിലെ കാലിഫോര്‍ണിയയിലെ ലോമ ലിന്‍ഡ സര്‍വകലാശാല ഗവേഷകര്‍ പറയുന്നു.

അണ്ടിപ്പരിപ്പ് വര്‍ഗങ്ങളില്‍ ഊര്‍ജ്ജം, നല്ല കൊഴുപ്പുകള്‍, മാംസ്യം, ജീവകങ്ങള്‍, ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍ ഇവയെല്ലാം ധാരാളം അടങ്ങിയിരിക്കുന്നു. പ്രായമായവരില്‍ ഓര്‍മശക്തിയേകാനും ആരോഗ്യത്തിനും ഇവ നല്ലതാണ്.

പഠനത്തിനായി പത്ത് യൂറോപ്യന്‍ രാജ്യങ്ങളിലെ 25 നും 40 നും ഇടയില്‍ പ്രായമുള്ള 323000 പേരുടെ ഭക്ഷണവും ജീവിതശൈലിയും വിശകലനം ചെയ്തു. യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button