Latest NewsCinemaMovie SongsEntertainment

പാതിരാത്രി റോഡില്‍ പതിയിരുന്ന അപകടം; മുന്നറിയിപ്പുമായി പാര്‍വ്വതി

മലയാളത്തിന്റെ യുവതാരനിരയില്‍ ശ്രദ്ധേയയായ നടിയാണ് പാര്‍വതി. സാമൂഹിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ പലതാരങ്ങളും തുറന്നു പറയാറുണ്ട്. സോഷ്യല്‍ മീഡിയ അതിനൊരു മാധ്യമമായി അവര്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് നടി പാര്‍വ്വതി. പാതിരാത്രി റോഡില്‍ പതിയിരുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കുകയാണ് നടി. കൂടാതെ ആ അപകടത്തിനു പരിഹാരം കാണുകയും ചെയ്തു താരം.

സംഭവമിങ്ങനെ.. ഇന്ന് പുലര്‍ച്ചെ കൊച്ചി പനമ്ബിള്ളി നഗര്‍ വഴി സഞ്ചരിച്ച പാര്‍വ്വതിയുടെ കാറില്‍ റോഡിലേക്ക് വീണു കിടന്ന കേബിള്‍ കുടുങ്ങുകയായിരുന്നു.കാറിന്റെ മിററിനെ ഇളക്കികൊണ്ടുപോയ കേബിള്‍ നാട്ടുകാര്‍ക്ക് അപകടം വിതയ്ക്കുമെന്ന് തിരിച്ചറിഞ്ഞ താരം അവിടെ നിന്ന് പരിഹാരം കണ്ട ശേഷമാണ് മടങ്ങിയത്. ബൈക്ക് യാത്രക്കാരെ ദുരന്തത്തിലാക്കാന്‍ ശേഷിയുള്ളതായിരുന്നു ഇരുട്ടത്ത് അദൃശ്യമായ വീണു കിടന്ന കേബിള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ തത്സമയം പ്രതികരണവുമായി പാര്‍വതി നിലയുറപ്പിച്ചതോടെ അധികൃതര്‍ സ്ഥലത്തെത്തി ഇത് ശരിയാക്കാന്‍ നിര്‍ബന്ധിതരായി.

കേബിള്‍ മാറ്റുന്നതുവരെ പാര്‍വതി അവിടെ തന്നെ നിന്ന് നിരത്തിലുള്ള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അവസാനം കേബിള്‍ മാറ്റിയവര്‍ക്കു നന്ദി പറഞ്ഞ ശേഷമാണ് താരം മടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button