നവജാത ശിശുക്കൾക്ക് ആകെയുള്ള ഭക്ഷണം മുലപ്പാൽ മാത്രമാണ്. അതുകൊണ്ടു തന്നെ മുലപ്പാൽ കുറയുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെയും വളർച്ചയേയും ബാധിയ്ക്കും. അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങളാണ് മുലപ്പാൽ വർദ്ധിപ്പിയ്ക്കാൻ സഹായിയ്ക്കുന്നത്. മുലപ്പാൽ വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഒലീവ് ഓയിൽ, എള്ളെണ്ണ എന്നിവ മുലപ്പാൽ വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്നവയാണ്. ഭക്ഷണ പദാർത്ഥങ്ങൾ ഇവയിൽ പാചകം ചെയ്യുവാൻ ശ്രദ്ധിയ്ക്കുക. മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഓട്സ്. പോഷക സമ്പുഷ്ടമായ ഓട്സ് മുലപ്പാൽ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യവും നല്‍കുന്നു.എള്ള് കഴിയ്ക്കുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ടെന്നതിനാല്‍ എല്ലിനും പല്ലിനും ബലവും നല്‍കും.
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്‍പിലാണ് വെളുത്തുള്ളി. വെളുത്തുള്ളി വിവിധ തരത്തിലുള്ള ഭക്ഷണങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിയ്ക്കുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു ഭക്ഷ്യ വസ്തുവാണ് നട്‌സ്. നട്‌സ് ധാരാളം കഴിയ്ക്കുന്നത് പ്രസവിച്ച സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്ലതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിനും നട്‌സ് കഴിയ്ക്കുന്നത് നല്ലതാണ്.
പ്രോട്ടീനിന്റെ കലവറയാണ് പാല്‍. പശുവിന്‍ പാല്‍ കുടിയ്ക്കുന്നത് മുലപ്പാല്‍ ഉണ്ടാവാന്‍ നല്ലതാണ്. ആയുര്‍വ്വേദ ചായ അഥവാ ഹെര്‍ബല്‍ ടീ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു.കാരറ്റ് കാരറ്റ് ധാരാളം കഴിയ്ക്കുന്നതും മുലപ്പാലിന്റെ ഉത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്നു. ജീരകം, ഉലുവ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും മുലപ്പാൽ വർദ്ധിപ്പിയ്ക്കാൻ സഹായിയ്ക്കും
Post Your Comments