ബാഗ്ദാദ്: 27 വര്‍ഷത്തിനു ശേഷം സൗദി അറേബ്യയുടെ ഫ്ളൈ നാസ് എയര്‍ലൈന്‍സിന്റെ യാത്രാവിമാനം ബുധനാഴ്ച്ച ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.
1990-ല്‍ സദാം ഹുസൈന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇറാഖ് കുവൈത്തിനെ ആക്രമിച്ചതിനെ തുടർന്ന് സൗദി അറേബ്യയും യുഎഇയും ഇറാഖുമായുള്ള ഉഭയകക്ഷി ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിനു ശേഷം സൗദിയിലെയും യുഎഇയിലെയും വിമാനങ്ങൾ ബാഗ്ദാദിൽ ഇറങ്ങിയിരുന്നില്ല.
അറബ് മേഖലയില്‍ ഇറാന്റെ വര്‍ധിക്കുന്ന സ്വാധീനം കണക്കിലെടുത്താണ് വ്യോമരംഗത്തെ സഹകരണം പുനസ്ഥാപിക്കാന്‍ സൗദി അറേബ്യയും യുഎഇയും ഇപ്പോൾ തീരുമാനിച്ചത്. വ്യോമരംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താൻ ഇറാഖിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ഫ്ളൈ നാസ് അറിയിച്ചു.
Post Your Comments