Latest NewsNewsGulf

ഈ ഗള്‍ഫ് രാജ്യത്തെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. ഈ മാസം 22 മുതലാണ് ഇന്ത്യന്‍ എംബസി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അല്‍ സീഫിലെ ന്യൂ ചാന്‍സെറി കോംപ്ലക്‌സിലാണ് ഇനി ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുക. ബില്‍ഡിങ് നമ്പര്‍ 1090, റോഡ് നമ്പര്‍ 2819, ബ്ലോക്ക് നമ്പര്‍ 228, അല്‍ സീഫ് എന്നതാണ് ഇനി മുതല്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ വിലാസം.

പഴയ ടെലിഫോണ്‍ നമ്പരും പോസ്റ്റ് ബോക്‌സ് നമ്പരും തുടരും. ഈ മാസം 18 വരെ പഴയ കെട്ടിടത്തില്‍ സേവനങ്ങള്‍ ലഭ്യമാകും. വിവരങ്ങള്‍ക്ക് ഫോണ്‍: 17712649, 17712683, 17712785, 17180529. ഇമെയില്‍: info.bahrain@mea.gov.in

shortlink

Related Articles

Post Your Comments


Back to top button