വലിയ കെട്ടിടങ്ങളുടെ നാടാണ് ദുബായ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ദുബായുടെ പ്രൗഢി വിളിച്ചോതുന്നു. ഏങ്ങനെ പുതിയ കെട്ടിടങ്ങൾ നിർമിക്കാമെന്നു ചിന്തിക്കുന്ന രാജ്യമാണ് ദുബായ്. മാറുന്ന സാങ്കേതികവിദ്യകൾക്കനുസരിച്ചാണ് ദുബായിൽ കെട്ടിടങ്ങൾ ഉയരുന്നത്. പുതിയ ശെെലിയുള്ള കെട്ടിടങ്ങൾ നിർമിക്കാനുള്ള മത്സരം അനുദിനം ദുബായിൽ ശക്തിപ്പെടുന്നു.
2021 ൽ ദുബായ് സാക്ഷ്യം വഹിക്കാൻ പോകുന്നത് പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനാണ്. പിരമിഡുകളുടെ മാതൃകയിലാണ് ഈ കെട്ടിടം നിർമാക്കാൻ ലക്ഷ്യമിടുന്നത്. സിഗുറാത് പിരമിഡ് എന്നാണ് ഇതിന്റെ പേര്. പുരാതന മെസൊപൊട്ടോമിയിൽ പല തട്ടുകളായി നിർമിച്ചിരുന്നു സിഗുറാത് പിരമിഡുകളാണ് പുതിയ കെട്ടിടത്തിന്റെ പേരിനു പിന്നിൽ. മെസൊപൊട്ടോമിയിലെ പിരമിഡുകളാണ് വരാൻ പോകുന്ന നിർമാണത്തിനു പ്രചോദനമാകുന്നത്.
300 നിലകളിലായി 10 ലക്ഷം ആളുകളെ ഉൾക്കൊള്ളിക്കുന്ന നിർമിതിയാകും ഇത്. 2.3 സ്ക്വയർ കിലോമീറ്റർ വിസ്തീർണമുണ്ടാകും കെട്ടിടത്തിന്.
Post Your Comments