Latest NewsKerala

സ്മാരകമായി മാറി തിരുവനന്തപുരത്തെ പുതിയ മെഡിക്കല്‍ കോളേജ് കെട്ടിടം, പൂട്ടിയിടാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു

തലസ്ഥാനത്ത് രണ്ടാമത് ഒരു മെഡിക്കല്‍കോളജ് കൂടി സ്ഥാപിക്കുന്നതിനാണു ജനറല്‍ ആശുപത്രി ക്യാംപസില്‍ കെട്ടിടം പണിത്

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ജനറല്‍ ആശുപത്രി പരിസരത്ത് പുതിയ മെഡിക്കല്‍ കോളേജ് കെട്ടിടം പണിതത്. ആറു നിലകളിലായി കെട്ടിയുയര്‍ത്തിയ രണ്ടുകെട്ടിടങ്ങളും രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല.  ആയിരക്കണക്കിനു രോഗികള്‍ എത്തുന്ന ജനറല്‍ ആശുപത്രിയിലെ ഒപികളില്‍ പലയിടത്തും നിന്നുതിരിയാന്‍ സ്ഥലമില്ലാതെ ആളുകള്‍ നട്ടം തിരിയുമ്പോഴാണു പടുകൂറ്റന്‍ രണ്ടു കെട്ടിടങ്ങള്‍ വെറുതേ കിടന്നു നശിക്കുന്നത്.്. ഇത്തരമൊരു നടപടിക്കെതിരെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ മാറിയതോടെ പദ്ധതിയും നിലച്ചു. കെട്ടിടം പൂട്ടിയിട്ട് അധികൃതര്‍ സ്ഥലം വിടുകയായിരുന്നു.

തലസ്ഥാനത്ത് രണ്ടാമത് ഒരു മെഡിക്കല്‍കോളജ് കൂടി സ്ഥാപിക്കുന്നതിനാണു ജനറല്‍ ആശുപത്രി ക്യാംപസില്‍ കെട്ടിടം പണിത്. 2016ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം നടത്തിയത്. രോഗികള്‍ക്ക് ആശ്വാസമാകുന്ന കാര്യമായതിനാല്‍ സര്‍ക്കാര്‍ മാറിയാലും പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു രോഗികളുടെ പ്രതീക്ഷ. എന്നാല്‍ എല്ലാപ്രതീക്ഷകളും കാറ്റില്‍ പറത്തിയാണ് കെട്ടിടത്തെ നാശത്തിലേക്ക് തള്ളി വിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button