മനാമ•പ്രമുഖ മോഡലും നടിയുമായ വിഷ്ണുപ്രിയയുടെ പിതാവ് ആലപ്പുഴ മാവേലിക്കര കല്ലുമല ചാക്കയിൽ വീട്ടിൽ ആർ. രാമചന്ദ്രൻ പിള്ള നിര്യാതനായി. ബഹ്റൈനിലായിരുന്നു അന്ത്യം. 35 വർഷത്തിലധികമായി ബഹ്റൈനിലുള്ള രാമചന്ദ്രന് പിള്ള ഇവിടെ അൽ ഹർബി ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഇന്ന് പുലർച്ചെ സൽമാബാദിലെ വസതിയിൽ െവച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ഉടനെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഭാര്യ ശ്യാമളയും മകൾ വിഷ്ണുപ്രിയയും നാട്ടിലായിരുന്നു. വിവരമറിഞ്ഞ് അവര് ബഹ്റൈനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ഇപ്പോൾ സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യയും വിവരമറിഞ്ഞ് നാട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ഇപ്പോൾ സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യൻ സമൂഹവുമായി അടുത്തിടപഴകിയിരുന്ന രാമചന്ദ്രൻ പിള്ള ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, സൂര്യ തുടങ്ങി പ്രമുഖ സംഘടനകളിലെല്ലാം സജീവമായിരുന്നു.
വിഷ്ണുപ്രിയ, ഗിരീഷ് കുമാർ (പൈലറ്റ്), ദീപു (സിനിമ രംഗം) എന്നിവരാണ് മക്കള്.
Post Your Comments