തിരുവനന്തപുരം: ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയില്‍ നിരാശ പ്രകടിപ്പിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത് രംഗത്ത് വന്നു. വിലക്കിയ നടപടി എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്സിനും രാജസ്ഥാനും ബാധകമല്ല. തനിക്കു മാത്രമായി പ്രത്യേകം നിയമം ഉണ്ടോ ? ഈ വിധി ദുഷ്‌കരമാണെന്നും ശ്രീശാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരം പ്രതികരിച്ചത്.
ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ബിസിസിഐ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് നടപടി. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ശ്രീശാന്തിനു മേലുള്ള ആജീവാനന്ത വിലക്ക് തുടരും. ഇനി വിലക്ക് നീക്കാനായി ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യതയുണ്ട്.
ബിസിസിഐയുടെ തീരുമാനത്തില്‍ ജുഡീഷ്യല്‍ റിവ്യൂ സാധ്യമല്ല. വാതുവയ്പുമായി ബന്ധപ്പെട്ടയായിരുന്നു ശ്രീശാന്തിനെ വിലക്കിയത്. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളിലെ വിശദീകരണം തൃപ്തികരമല്ല. ഈ ശബ്ദരേഖയിലെ ശബ്ദം തന്റെ അല്ലെന്നു ശ്രീശാന്ത് പറഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.
And what about the accused 13 names in Lodha report?? No one wants to know about it?i will keep fighting for my right..God is great ??✌??
— Sreesanth (@sreesanth36) October 17, 2017
Thanks a lot for all the support Nd encouragement given so far. I assure u all that I’m not giving up..I will Keep at it..Nd alwys believe
— Sreesanth (@sreesanth36) October 17, 2017
This is the worst decision ever..special rule for me?what about real culprits?What about chennai super kings ? And what about Rajasthan ?
— Sreesanth (@sreesanth36) October 17, 2017
Post Your Comments