ദമാം: സൗദി അറേബ്യയിലെ ദമാമിലും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തിയതിന്റെ പിന്നാലെ വിദേശികളായ നിരവധി നിയമലംഘകർ പിടിയിൽ. ദമാം, അൽ കോബാർ, ജുബൈൽ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഏതാനും ദിവസം മാത്രം അവശേഷിക്കേയാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. നാട്ടിൽ പോകുന്നതിനായി ഔട്ട് പാസ് എടുത്തവർ, സ്‌പോൺസറിൽ നിന്നും മാറി ജോലി ചെയ്യുന്നവർ, ഹുറൂബായവർ, മദ്യ നിർമാണവും വിൽപനയുമായി ബന്ധപ്പെട്ടവർ എന്നിങ്ങനെ പിടിയിലായവരിൽ ഉൾപ്പെടുന്നു.
നിയമ ലംഘകർക്ക് യാതൊരു ഇളവും മേലിൽ ലഭിക്കില്ലെന്നും തടവും പിഴയും നൽകി ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്നും അധികൃതർ വ്യക്തമാക്കുന്നു. പൊതുമാപ്പ് അവസാനിക്കുന്നതോടെ പരിശോധന കൂടുതൽ ശക്തമാക്കുമെന്നാണ് സൂചന. ജോലി സ്ഥലത്തേക്കു പോകുന്നവരും പുറത്തിറങ്ങുന്നവരും ശരിയായ തിരിച്ചറിയൽ രേഖകൾ കൈവശം വെക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments