റിയാദ്: സൗദിയിൽ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണത്തിനു കീഴടങ്ങി. ചാവക്കാട് അണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയിൽ സൈദാലി അബൂബക്കർ (50) ആണ് തായിഫ് ജനറൽ ആശുപത്രിയില്‍ ബുധനാഴ്ച വൈകുന്നേരം മരിച്ചത്. ദമ്മാമിൽ നിന്ന് മദീനയിൽ എത്തിയ ശേഷം മക്കയിൽ വന്ന് ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്നു സൈദാലി. ഭാര്യ: നസീമ ബീവി. മക്കൾ: ഹിസാന, നൈമ, ഫാത്തിമ.
Also read : ഷാർജയിൽ നിയന്ത്രണം വിട്ട ബസ് അപകടത്തിൽപ്പെട്ടു; മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ
ശനിയാഴ്ച്ച വൈകിട്ട് അല്‍മോയക്ക് സമീപം മലയാളികൾ ഉൾപെടെ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. തായിഫ് – റിയാദ് അതിവേഗ പാതയില്‍ അല്‍മോയക്ക് സമീപം വിശ്രമത്തിന് നിർത്തിയ ബസിന് പിറകിൽ ട്രെയിലർ ഇടിക്കുകയായിരുന്നു. ട്രെയിലർ ഡ്രൈവറായ പാക് പൗരന്‍ മരണപ്പെടുകയും, പത്തിലധികം മലയാളികൾക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments