തിരുവനന്തപുരം ; ശബരിമല സന്നിധാനത്തെ മേൽശാന്തിയായി എ വി ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ദേവസ്വം മന്ത്രിയുടെയും ആധികൃതരുടെയും നേതൃത്വത്തിൽ നറുക്കെടുപ്പിലൂടെയാണ് ഇദേഹത്തെ തിരഞ്ഞെടുത്തത്. തൃശൂർ കൊടകര സ്വദേശിയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. അതേസമയം മാളികപ്പുറം മേൽശാന്തിയായി അനീഷ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെ തന്നെയാണ് ഇദ്ദേഹത്തെയും തിരഞ്ഞെടുത്തത്. കൊല്ലം മൈനാഗപ്പള്ളി സ്വദേശിയാണ് അനീഷ് നമ്പൂതിരി. ഉഷപൂജയ്ക്കുശേഷം ചൊവ്വാഴ്ച രാവിലെ ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തിലാണ് പുതിയ മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ സൂര്യവർമയും ഹൃദ്യ വർമയുമാണ് മേൽശാന്തിമാരെ നറുക്കെടുത്തത്.
ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ ശബരിമല മേൽശാന്തി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനായി തെരഞ്ഞെടുക്കപ്പെട്ട 14 പേരുകളിൽനിന്ന് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് നറുക്കു വീണപ്പോൾ 12 പേരുകളിൽ നിന്നാണ് മാളികപ്പുറം മേൽശാന്തിയായി അനീഷ് നമ്പൂതിരിക്ക് നറുക്ക് വീണത്.
Post Your Comments