Latest NewsKeralaNews

സ്വന്തം വീട് സംരക്ഷിക്കാന്‍ നിയമയുദ്ധത്തിനൊരുങ്ങി ഈ കുടുംബം

തിരുവനന്തപുരം: സ്വന്തം വീട് സംരക്ഷിക്കാന്‍ നിയമയുദ്ധത്തിനൊരുങ്ങി ഈ കുടുംബം.
36 വയസ്സുള്ള ഐ.ടി പ്രൊഫഷണല്‍ പ്രവര്‍ത്തകനായ അരവിന്ദന്‍ സി ആണ് നിയമയുദ്ധത്തിനിറങ്ങിയിരിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് മുറിഞ്ഞപാലത്തുള്ള തന്റെ സ്വന്തം വീട്ടിൽ ഭാര്യയും അമ്മയും കുട്ടികളുമായി സമാധാനത്തോടെ ജീവിച്ച്‌ വരികയായിരുന്ന ഇവർ ഇപ്പോള്‍ താമസിക്കുന്നത് ഒരു വാടക വീട്ടിലാണ്. അരവിന്ദന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി തന്റെ വീടിനെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്.

രണ്ടു വർഷങ്ങൾക്ക് മുൻപാണ് അരവിന്ദന്റെ വീടിനു സമീപം ഒരു അപാർട്മെന്റ് നിർമ്മിക്കാൻ ആരംഭിച്ചത്. എന്നാൽ ഇതിന്റെ അശാസ്ത്രീയ നിർമ്മാണം മൂലം വീടിന് വിള്ളല്‍ വീണ് വീട് പൂര്‍ണ്ണമായും താമസിക്കാന്‍ സുരക്ഷിതമല്ലാതാവുകയും ചെയ്തു. ഇതോടെ സ്വന്തം വീട് ഉപേക്ഷിച്ച്‌ വാടക വീട്ടിലേക്ക് അഭയം പ്രാപിച്ചിരിക്കുകയാണ് ഈ കുടുംബം.

സുരക്ഷാ സംവിധാനങ്ങളുടെ പരിധി അനുസരിച്ചാണ് നിയമമനുസരിച്ച്‌ 1.5 മീറ്ററിലയധികം വരുന്ന ഉത്ഖനനം നടത്തേണ്ടത്. എന്നാല്‍ നിലവിലുള്ള കെട്ടിടത്തിനടുത്തായതും ഉത്ഖനനവും,മതില്‍ വളച്ചുകെട്ടും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും വീടിന്റെ ഈ നാശത്തിന് കാരണമായി. അരവിന്ദും അദ്ദേഹത്തിന്റെ അമ്മ ലീലാകുമാരിയും വീടിനോട് ചേര്‍ന്നുള്ള അനധി കൃത ഉത്ഖനനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം തങ്ങളുടെ ആസ്ഥിക്കും ഭവനത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ആദ്യം ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button