ന്യൂഡല്‍ഹി: സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയും ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണത്തെപ്പറ്റി കോണ്‍ഗ്രസ് വിശദീകരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. വദ്രയ്ക്ക് യു.കെയിലേക്ക് കടന്ന ആയുധ വ്യാപാരിയുമായി ബന്ധമുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളെപ്പറ്റി കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ആരാഞ്ഞു.
ഭണ്ഡാരിയുടെ കമ്പനി ആയുധ ഇടപാടുമായി ബന്ധപ്പെട്ട് സ്വിസ് കമ്പനിയില്‍നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുകയാണ്. അതിനിടെയാണ് യു.കെയിലേക്ക് ഭണ്ഡാരി കടന്നത്. ഭണ്ഡാരിയും വദ്രയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഇ മെയില്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ദേശീയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2012 ഓഗസ്റ്റില്‍ വദ്രയ്ക്കുവേണ്ടി ഭണ്ഡാരി എട്ട് ലക്ഷംരൂപയുടെ വിമാന ടിക്കറ്റുകള്‍ വാങ്ങിയെന്നും ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എമിറേറ്റ്‌സ് വിമാന ടിക്കറ്റുകളാണ് വാങ്ങിയതെന്നും ചാനല്‍ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്.
Post Your Comments