News

ജനരക്ഷായാത്ര: കാവിക്കടലായി അനന്തപുരി: പ്രവർത്തകർക്ക് ആവേശം പകരാൻ അമിത് ഷായും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര തിരുവനന്തപുരത്ത് സമാപിക്കാന്‍ ഇനി വളരെ കുറച്ചു സമയം മാത്രം. സമാപന സമ്മേളനത്തിൽ ആവേശത്തിലാണ് പ്രവർത്തകർ. ഇന്ന് രാവിലെ ശ്രീകാര്യം ജംഗ്ഷനില്‍ നിന്നാണ് കുമ്മനത്തന്റെ ജാഥ തുടങ്ങിയത്. പട്ടത്ത് നിന്നും അമിത് ഷാ തുറന്ന ജീപ്പിൽ സഞ്ചരിക്കും.

പട്ടത്ത് നിന്ന് പുത്തരിക്കണ്ടം മൈതാനിയിലേക്കാണ് ജനരക്ഷായാത്ര എത്തുക.സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്നുണ്ട്. അരലക്ഷത്തിലധികം പേര്‍ അണിനിരക്കുന്ന പദയാത്ര ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും. സി.പി.എം ആക്രമണത്തില്‍ കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്തിന്റെയും കല്ലംപള്ളി രാജേഷിന്റെയും വീടുകള്‍ കുമ്മനം രാജശേഖരനും ദേശീയ നേതാക്കളും രാവിലെ സന്ദര്‍ശിച്ചിരുന്നു.

അമിത് ഷായും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. ബിഡിജെഎസ് അടക്കമുള്ള എന്‍ഡിഎ നേതാക്കളും സമാപന വേദിയില്‍ ഉണ്ടാകും. തുഷാർ വെള്ളാപ്പള്ളി സി കെ ജാനു എന്നിവർ തിരുവനന്തപുരത്തെത്തിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button