കൊല്ലം: സരോജ് പാണ്ഡെയ്ക്കെതിരെ നടൻ അലൻസിയർ പരാതി നൽകി. സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ബിജെപി വനിതാ നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരെയാണ് അലന്‍സിയര്‍ പരാതി നല്‍കിയത്. പരാതി നല്‍കിയത് കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലാണ്. മലയാളികളുടെ പ്രതികരണങ്ങളാണ് വിവാദ പരാമർശം നടത്തിയ സരോജ് പാണ്ഡെയുടെ ഫെയ്സ്ബുക്കിൽ ഏറെയും. കമന്റുകൾ വളരെ രൂക്ഷമായ ഭാഷയിലാണ്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയുടെ പ്രസ്താവന കേരളത്തിൽ ബിജെപി, ആര്‍എസ്എസ് പ്രവർത്തകർക്കുനേരെ ഇനിയും കണ്ണുരുട്ടിയാൽ വീട്ടിൽക്കയറി ആ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നായിരുന്നു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടര്‍ന്നാൽ കേന്ദ്ര സര്‍ക്കാര്‍ ഇടപെടും. വേണ്ടിവന്നാൽ സംസ്ഥാനത്തെ സിപിഎം സർക്കാരിനെ പിരിച്ചുവിടുമെന്നും സരോജ് പാണ്ഡേ പറഞ്ഞിരുന്നു.
Post Your Comments