അബൂദാബി: അബൂദാബി പോലീസിനു പുതിയ സൂപ്പര്‍ കാർ. ‘വേള്‍ഡ് സ്കില്‍സ് അബൂദാബി ‘ പ്രദര്‍ശനത്തിലൂടെ താരമായി മാറുകയാണ് അബൂദാബി പോലീസിന്റെ സൂപ്പര്‍ കാർ. പുതിയ ലോഗോയുമായി വന്ന കാറുകൾ കാഴ്ച്ചക്കാരുടെ മനംകവർന്നു. വ്യത്യസ്ത നിറങ്ങളാണ് ഈ കാറുകളുടെ മറ്റൊരു പ്രത്യേക്ത. ലംബോര്‍ഗിനി, ഫെറാറി, ബി.എം.ഡബ്ല്യു എന്നീ ആഡംബര വാഹനങ്ങളുടെ മോഡലുകളിലണ് അബൂദാബി പോലീസിന്റെ സൂപ്പര്‍ കാർ. മേളയിൽ അബൂദാബി പോലീസിന്റെ കാറുകൾ മാത്രമല്ല ഹെലികോപ്ടറും ശ്രദ്ധ നേടുന്നുണ്ട് എന്നു പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments