Latest NewsKerala

യു​ഡി​എ​ഫ് ഹ​ർ​ത്താ​ലിനിടെ കല്ലേറ്

തി​രു​വ​ന​ന്ത​പു​രം: സമാധാനപരമായി യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ നടത്തുമെന്ന് പറഞ്ഞെങ്കിലും അങ്ങിങ് അനിഷ്ട്ട സംഭവങ്ങൾ ഉണ്ടായി. തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ പ്രവർത്തകർ കല്ലെറിഞ്ഞു. ​ആര്യ​നാ​ട് ഡി​പ്പോ​യി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കു​​മ്പോ​ഴാ​ണ് സംഭവം. കൂടാതെ തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. പ്രവർത്തകരെ പോലീസ് മാറ്റി. കൊച്ചി പാലാരിവട്ടത്തും കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ കല്ലേറുണ്ടായതായും റിപ്പോർട്ട് ഉണ്ട്.

കേന്ദ്ര സംസ്ഥാന ജനദ്രോഹ നയങ്ങളുടെ പേരിലാണ് യുഡിഎഫ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്. ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു ഹ​ർ​ത്താ​ൽ. ഗതാഗതം തടസ്സപ്പെടുത്തുകയോ,നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നവർക്കെതിരെയും , ജോലിക്കെത്തുന്നവരെ തടയുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ ഹർത്താലിനെ തുടർന്ന് മാറ്റി വെച്ചു. പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കി​യാ​ൽ ക​ട​ക​ൾ തു​റ​ക്കു​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യി​ലെ ഒ​രു വി​ഭാ​ഗം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button