ഹരിയാന: ഇന്ത്യയിലെ അര്‍ബുദ ബാധിതതരുടെ എണ്ണത്തില്‍ വര്‍ധനയെന്നു റിപ്പോര്‍ട്ട്. ഇതില്‍ ഏറിയ പങ്കും ഹരിയാനയിലാണ്. കേരളത്തില്‍ മുപ്പത്തഞ്ച് ശതമാനത്തില്‍ അധികം വര്‍ധനയാണ് അര്‍ബുദ ബാധിതതരുടെ എണ്ണത്തില്‍ ഉണ്ടായത്. ഈ കണക്ക് പ്രകാരം രാജ്യത്ത് 2020 ഓടെ രാജ്യത്ത് 17.3 ലക്ഷം പുതിയ അര്‍ബുദ രോഗബാധിതരുടെ കേസ് റിപ്പോര്‍ട്ടു ചെയ്യുമെന്നാണ് വിവരം. ഇതിനുസരിച്ച് ഹരിയാനയില്‍ മാത്രം 6.5 ലക്ഷം പുതിയ അര്‍ബുദ കേസുകള്‍ റിപ്പോര്‍ട്ട് ചെയും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചാണ് ഈ കണക്ക് പുറത്തു വിട്ടത്.
അര്‍ബുദത്തില്‍ സ്തനാര്‍ബുദമാണ് ഏറ്റവും കൂടുതല്‍. കാന്‍സര്‍ ബാധിതരില്‍ 10 ശതമാനത്തോളം പേരും സ്തനാര്‍ബുദത്തിന്റെ ഇരകളാണ്. വര്‍ഷം തോറും ഒന്നരലക്ഷം സ്തനാര്‍ബുദ രോഗബാധിതരുടെ എണ്ണമാണ് വര്‍ധിക്കുന്നത്. എട്ട് സ്ത്രീകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നു. പലപ്പോഴും രോഗം തിരിച്ചറിയാന്‍ കഴിയാതെ വരുന്നതാണ് കാന്‍സര്‍ വര്‍ധിക്കാനുള്ള കാരണം.
Post Your Comments