ഗാന്ധിനഗർ: ചരക്കു സേവന നികുതി(ജിഎസ്ടി) നടപ്പാക്കിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നികുതി പരിഷ്കാരത്തിനു വേണ്ടിയുള്ള തീരുമാനം നരേന്ദ്ര മോദി ഒറ്റയ്ക്ക് എടുത്തതല്ല. അതിനു വേണ്ടി 30 രാഷ്ട്രീയ പാർട്ടികളിൽനിന്നു നിർദേശങ്ങൾ തേടിയിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ ബിജെപി റാലിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് ജിഎസ്ടി സംബന്ധിച്ച തീരുമാനങ്ങളിൽ തുല്യപങ്കാണ് വഹിച്ചത്. അതു കൊണ്ട് ഈ വിഷയത്തിൽ കോണ്‍ഗ്രസിനു നുണകൾ പ്രചരിപ്പിക്കാൻ സാധിക്കില്ലെന്നും മോദി പറഞ്ഞു.
Post Your Comments