ഇസ്ലാമാബാദ് : ഹാഫിസ് സയിദിനെതിരെ പാകിസ്ഥാന്റെ മൃദു സമീപനം. ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫീസ് സയീദിനെതിരായ തീവ്രവാദക്കേസുകള്‍ പാക്കിസ്ഥാന്‍ പിന്‍വലിച്ചു. ഹാഫീസിന്റെ വീട്ടുതടങ്കല്‍ തുടരേണ്ട കാര്യമില്ലെന്ന് പഞ്ചാബ് പ്രവിശ്യ അധികൃതര്‍ കോടതിയെ അറിയിച്ചു. ഇത് പ്രകാരം ഏത് നിമിഷവും ഹഫീസ് സയീദ് വീട്ട് തടങ്കലില്‍ നിന്ന് മോചിതനായേക്കാം. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളാണ് സയീദ്. 160 ലേറെപ്പേരാണ്അന്ന് ഭീകരാക്രമണത്തില്‍ മരിച്ചത്.
Post Your Comments