കിംബര്‍ലി: ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ പുതിയ റിക്കോര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ ഓപണര്‍മാരായ ഹാഷിം അംലയും ക്വിന്റണ്‍ ഡി കോക്കുമാണ് റിക്കോര്‍ഡ് സ്വന്തമാക്കിയത്. ഇരുവരും ചേര്‍ന്ന് ബംഗ്ലാദേശിനെതിരായ ഏകദിന മല്‍സരത്തില്‍ പുറത്താവാതെ 282 റണ്‍സ് നേടി. ഓപ്പണിംഗ് വിക്കറ്റില്‍ ഔട്ടാകതെ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റിക്കോര്‍ഡാണ് ഇവര്‍ സ്വന്തമാക്കിയത്. ഇതിനു മുമ്പ് ശ്രീലങ്കന്‍ താരങ്ങളുടെ പേരിലായിരുന്നു ഈ റിക്കോര്‍ഡ്. ഉപുല്‍ തരംഗയും സനത് ജയസൂര്യയും ചേര്‍ന്നു നേടിയ 286 റണ്‍സിന്റെ റെക്കോഡാണ് ഇവര്‍ മറികടന്നത്.
Post Your Comments