ബംഗളൂരു•താനും നിരവധി തവണ ലൈംഗിക ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക. രണ്ട് തവണ ഗൗരവമായ അതിക്രമം ഉണ്ടായിട്ടുണ്ടെന്നും ‘ദി ന്യൂസ് മിനിറ്റി’ന്റെ എഡിറ്റര്‍-ഇന്‍-ചാര്‍ജ് ആയ ധന്യ രാജേന്ദ്രന്‍ വെളിപ്പെടുത്തി. #MeTo ഹാഷ് ടാഗ് ക്യാംപെയിന്റെ ഭാഗമായാണ് വെളിപ്പെടുത്താല്‍.
കോളേജില്‍ പഠിക്കുന്ന സമയത്ത് ട്രെയിനിലും ബസിലും വച്ചൊക്കെ പെടണം ഉണ്ടായിട്ടുണ്ട്. യൂത്ത്ഫെസ്റ്റിവല്‍, മറ്റു ചടങ്ങുകള്‍ എന്നിവയ്ക്കിടെ ആള്‍ക്കൂട്ടത്തില്‍ നിന്നും പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ധന്യ പറയുന്നു.
ജോലിസ്ഥലത്ത് വച്ച്, ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഉപദ്രവിച്ചു. അദ്ദേഹത്തെ വശീകരിക്കുന്ന തരത്തിലാണ് താന്‍ ഷര്‍ട്ട് ധരിച്ചിരുന്നതെന്ന് അയാള്‍ കൂളായി അവകാശപ്പെട്ടുവെന്നും ധന്യ പറയുന്നു.
ജോലിസ്ഥലത്ത്, അസൈന്‍മെന്റുകള്‍ സമര്‍പ്പിക്കുന്ന സമയത്ത് താനും തന്റെ സുഹൃത്തുക്കളും നിരവധി തവണ തഴുകലുകള്‍ക്കും ഉപദ്രവങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്നും ധന്യ പറഞ്ഞു. ഒരിക്കല്‍ സുഹൃത്ത് ദുര്‍ഗാ നന്ദിനിയുമായി പോകുമ്പോള്‍ ഉപദ്രവിക്കാന്‍ വന്ന ഒരു കൂട്ടം യുവാക്കളെ പോലീസുകാരന്റെ കൈവശം നിന്ന് പിടിച്ചെടുത്ത ലാത്തി ഉപയോഗിച്ച് നേരിട്ട സംഭവവും ധന്യ ഓര്‍ത്തെടുത്തു.
ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നാല്‍ നിരവധി ആളുകള്‍ അങ്ങനെ വിശ്വസിപ്പിക്കാന്‍ എക്കാലവും തയ്യാറായി നില്‍ക്കുകയാണ്. നിങ്ങള്‍ക്ക് സംഭവിച്ച കാര്യത്തിന് ഉത്തരവാദി നിങ്ങളുടെ പെരുമാറ്റവും വസ്ത്രവും അല്ലെങ്കില്‍ തെരുവില്‍ കൂടി നടന്നതുമൊക്കെയായാണെന്ന് അവര്‍ നിങ്ങളോട് നിരന്തരം പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെയുള്ളവരോട് സ്ഥലംവിടാന്‍ പറയണമെന്നും ധന്യ പറയുന്നു.
#MeTo ഹാഷ് ടാഗ് ക്യാംപെയിന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. നടിമാരായ റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങി നിരവധി പ്രമുഖര്‍ തങ്ങള്‍ക്ക് നേരിട്ട ലൈംഗികാതിക്രമ അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.
Post Your Comments