Latest NewsKerala

ഇന്ന് ഹർത്താൽ

തിരുവനന്തപുരം ; കേന്ദ്ര സംസ്ഥാന സർക്കാരുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കൊണ്ടുള്ള യുഡിഎഫ് ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ.  പോലീസ് സംരക്ഷണം നല്‍കിയാല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പണിമുടക്കിനെ വ്യാപാരികള്‍ അനുകൂലിക്കും. വലിയ കടകളില്‍ ജോലിക്കാരില്ലെങ്കില്‍ തുറക്കാന്‍ കഴിയില്ല. അതാതിടത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ കടകള്‍ തുറക്കാന്‍ വിവിധ യൂണിറ്റുകള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യു.ഡി.എഫ്. ഭാരവാഹികളോട് ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും നസിറുദ്ദീന്‍ പറഞ്ഞു.

ഗതാഗതം തടസ്സപ്പെടുത്തുകയോ,നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നവർക്കെതിരെയും , ജോലിക്കെത്തുന്നവരെ തടയുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ ഹർത്താലിനെ തുടർന്ന് മാറ്റി വെച്ചു.

നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യില്ല. ര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും എല്ലാ ജനാധിപത്യവിശ്വാസികളും സഹകരിക്കണമെന്നും കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button