ബെയ്ജിംഗ്: നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ചൈനയുടെ ടിയാന്‍ഗോംഗ് -1 ബഹിരാകാശ നിലയം ഉടന്‍ ഭൂമിയിലേക്ക് പതിക്കുമെന്ന് ശാസ്ത്രജ്ഞര്‍. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ഭൂമിയിലേക്ക് പതിക്കുമെന്നുമാണ് ചൈനീസ് ബഹിരാകാശ ഗവേഷകരുടെ നിരീക്ഷണം. 8500 കിലോയിലധികം ഭാരം വരും ഈ ബഹിരാകാശനിലയത്തിന്.
2011 ലാണ് സ്വപ്ന പദ്ധതിക്ക് ‘സ്വര്‍ഗീയ മാളിക’ എന്നര്‍ത്ഥം വരുന്ന ടിയാന്‍ഗോംഗ് എന്ന പേരു നല്‍കി ചൈന ബഹിരാകാശത്ത് അയച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു സമാനമായി മാസങ്ങളോളം ബഹിരാകാശത്ത് തങ്ങി പരീക്ഷണം നടത്താനുതകുന്നതായിരുന്നു ടിയാന്‍ഗോംഗ്. 2022 ഓടെ നിലയം പ്രവര്‍ത്തന സജ്ജമാക്കുകകയായിരുന്നു ചൈനീസ് ഗവേഷകരുടെ ലക്ഷ്യം. ഇതിനിടെയാണ് ബഹിരാകാശ നിലയവുമായുള്ള ബന്ധം ഗവേഷകര്‍ക്ക് നഷ്ടമായത്. നിയന്ത്രണം പുനഃസ്ഥാപിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ‘പണി പാളിയ’കാര്യം അവര്‍ ലോകത്തിനു മുന്നില്‍ തുറന്നുസമ്മതിച്ചു.
ഈ വര്‍ഷം ഒക്ടോബറിനും 2018 ഏപ്രിലിനുമിടയില്‍ എപ്പോള്‍ വേണമെങ്കിലും ചൈനയുടെ സ്വര്‍ഗീയ മാളിക ഭൂമിയിലെത്തും. ഭൂമിയില്‍എത്തുമ്പോഴേക്കും മിക്കഭാഗങ്ങളും കത്തിത്തീരുമെങ്കിലും 100 കിലോയോളം വരുന്ന ഭാഗങ്ങള്‍ ഭൗമോപരിതലത്തില്‍ പതിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
Post Your Comments