
ന്യൂയോർക്ക്: യുവതി കാറിനുള്ളിൽ വെന്തുമരിച്ചു. അമേരിക്കയിലാണ് സംഭവം നടന്നത്. ഇന്ത്യൻ യുവതിയാണ് വെന്തുമരിച്ചത്. വാഹനാപകടത്തിനു കാരണമായ കാർ ബ്രൂക്ക്ലിൻ-ക്യൂൻസ് എക്സ്പ്രസ് ഹൈവേയിൽ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായതു കൊണ്ടാണ് കാർ ഡിവൈഡറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തെ തുടർന്ന് കാറിനു തീപിടിക്കുകയായിരുന്നു. അപകടത്തിൽ പഞ്ചാബ് സ്വദേശിയായ ഹർലിൻ ഗ്രെവാൾ (25) ആണ് മരിച്ചത്.
അപകടത്തിൽ നരഹത്യയ്ക്കു സെയ്ദ് ഹമീദ് (23) എന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹർലിൻ യാത്ര നടത്തിയത് സെയ്ദിന്റെ കാറിലായിരുന്നു. വാഹനത്തിനു തീ പിടിച്ചതോടെ സെയ്ദ് ഹമീദ് കാറിൽ നിന്നും ഇറങ്ങി. പിന്നീട് ഇയാൾ വേറെ കാറിൽ ചികിത്സ തേടനായി ആശുപത്രിയിലേക്കു പോയി. സെയ്ദ് ഹമീദിനു എതിരെ ഹർലിനയെ രക്ഷിക്കാൻ ശ്രമിക്കാതെ രക്ഷപ്പെട്ട കുറ്റത്തിനാണ് നരഹത്യയ്ക്കു കേസെടുത്തത്. അപകടത്തിനു കാരണമായി മാറിയത് കാറിന്റെ അമിതവേഗമാണെന്നു പോലീസ് അറിയിച്ചു.
Post Your Comments