KeralaLatest NewsNews

മാര്‍ത്താണ്ഡം കായലിലെ കൈയേറ്റം ബോധ്യപ്പെട്ടെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: മാര്‍ത്താണ്ഡം കായലിലെ കൈയേറ്റം ബോധ്യപ്പെട്ടെന്നും അതിനാൽ തോമസ് ചാണ്ടി രാജി വെക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാര്‍ത്താണ്ഡം കായല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമെന്നും ചെന്നിത്തല പറഞ്ഞു.

തോമസ് ചാണ്ടി കായല്‍ നികത്തിയത് റിസോര്‍ട്ട് പണിയാനാണ്.​ പ്രതിപക്ഷ നേതാവ് ഇവിടെ വന്ന് ബോധ്യപ്പെട്ടാൽ എം.എല്‍.എ സ്​ഥാനം വരെ രാജിവെക്കാമെന്നാണ് തോമസ് ചാണ്ടി പറഞ്ഞത്. ഇനി തോമസ് ചാണ്ടി വാക്ക് പാലിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ നേതാവ്​ കായല്‍ സന്ദര്‍ശിച്ച്‌​ കൈയേറ്റം ബോധ്യപ്പെട്ടാല്‍ മന്ത്രി സ്​ഥാനമല്ല, എം.എല്‍.എ സ്​ഥാനം വരെ രാജി വെക്കാമെന്ന് തോമസ് ചാണ്ടി നിയമസഭയിൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button