ധുലിയ : ഇന്ന് ഇറാഖിലെ നഗരങ്ങളിൽ നായ്ക്കൾക്കുള്ള ഭക്ഷണമാകുകയാണ് വിശുദ്ധ സ്വർഗ്ഗത്തിന്റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കിയ ഐഎസ് ഭീകരരുടെ മൃതദേഹങ്ങൾ. ഇന്ന് ഇറാഖിനു ഭീഷണിയാകുകയാണ് മരിച്ച ഭീകരരരുടെ മൃതദേഹങ്ങൾ. ഇറാഖി സർക്കാരും, സേനയും ഭീകരരുടെ മൃതദേഹങ്ങൾ ഉയർത്തുന്ന മലിനീകരണം തടയാനുള്ള വഴികൾ തേടുകയാണ്.
ഈ മൃതദേഹങ്ങൾ ബാഗ്ദാദിൽ നിന്നും 910 കിലോമീറ്റർ അകലെയുള്ള ധുലിയായിൽ കുഴിയെടുത്ത് മൂടിയിരിക്കുകയാണ്. ഇവ 2015 ൽ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ്. ഇവ കൂട്ടത്തോടെ കുഴിച്ചു മൂടാൻ അധികൃതർ തീരുമാനിച്ചത് പലയിടത്തായി ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ അലഞ്ഞു തിരിയുന്ന നായ്ക്കൾ ഭക്ഷിക്കാൻ തുടങ്ങിയതോടെയാണ്.
മൃതദേഹങ്ങൾ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് കുഴിച്ചുമൂടിയത്. മാത്രമല്ല ഇസ്ലാമിക രീതിയിലുള്ള മരണാനന്തര ചടങ്ങുകള്‍ നിര്‍വ്വഹിക്കാതെയാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്. തുടക്കത്തിൽ ട്രൈഗ്രീസ് നദിയിൽ ഒഴുക്കാമെന്നായിരുന്നു ചിന്തിച്ചതെന്നും എന്നാൽ ആ നദിയെ തങ്ങൾ വളരെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും,അതിനാൽ നദി മലിനപ്പെടുത്താൻ തോന്നിയില്ല മാത്രമല്ല പ്രദേശത്തെ ജനങ്ങളും,മൃഗങ്ങളും വെള്ളത്തിനായി ആശ്രയിക്കുന്നതും ഈ നദിയെയാണെന്നും ലോക്കൽ പൊലീസ് ഓഫീസർ മുഹമ്മദ് അൽ ജബൂരി പറഞ്ഞു. മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നത് അവരോടുള്ള സ്നേഹം കൊണ്ടല്ലെന്നും,തങ്ങളൂടെ നാടിനെ മാലിന്യത്തിൽ നിന്നും മുക്തമാക്കാനാണെന്നും ഇറാഖികൾ പറയുന്നു.
Post Your Comments