ഗുജറാത്ത്: ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പുതിയ ഹാഷ്ടാഗുമായി കോൺഗ്രസ്. ‘ഗണ്‍ഡ വികാസ് നി ചെല്ലി ദിവാലി’ എന്ന പേരില്‍ ഹാഷ് ടാഗ് ഉണ്ടാക്കിയാണ് കോണ്‍ഗ്രസിന്റെ പ്രചരണം. ‘ഭ്രാന്തന്‍ വികസനത്തിനുള്ള അവസാന ദീപാവലി’ എന്നാണ് ഹാഷ്ടാഗിന്റെ അർഥം. മുമ്പ് വികസനത്തിന് വട്ടായി എന്ന പേരില്‍ കോണ്‍ഗ്രസ് നടത്തിയ കാംപയിന്‍ വന്‍ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ഗുജറാത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളാണ് ബിജെപി പ്രചരണ ആയുധമാക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഗുജറാത്ത് മോഡലിന്റെ അവസാന ദീപാവലിയാണിതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണു ഈ ക്യാമ്പയ്‌ൻ എന്ന് ഗുജറാത്ത് കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി രോഹന്‍ ഗുപ്ത പറഞ്ഞു.
Post Your Comments