ബംഗളുരു: ബംഗളുരുവിലെ ഹൊസൂര്‍ റോഡ് എക്സ്പ്രസ് വേയിൽ കാറിടിച്ച് മേല്‍പ്പാലത്തില്‍ നിന്ന് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അമിത വേഗത്തില്‍ വന്ന കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേര് നാല്പ്പതടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. മുഹമ്മദ് ഫക്രുദീന്‍ (37), സഹീര്‍ ഹുസൈന് (47) എന്നിവരാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ തത്ക്ഷണം മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് രണ്ടാമൻ മരിച്ചത്.
യുബര്‍ ടാക്സിയായി ഓടുന്ന റിറ്റ്സ് കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിന് ശേഷം കാർ ഉപേക്ഷിച്ചുപോയ ഡ്രൈവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അപകടമുണ്ടാക്കിയ കാര്‍ മഡിവാള പോലീസ് പിടിച്ചെടുത്തു.
Post Your Comments