Latest NewsIndiaNews

യുഎസിനോട് എച്ച്‌​1-ബി വിസയില്‍ എത്തുന്ന ഇന്ത്യക്കാരെക്കുറിച്ച് ജെയ്റ്റലി പറയുന്നത് ഇങ്ങനെ

വാഷിങ്​ടണ്‍: യുഎസിനോട് എച്ച്‌​1-ബി വിസയില്‍ എത്തുന്ന ഇന്ത്യക്കാർ സാമ്പത്തിക കുടിയേറ്റക്കാരല്ലെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു. ഇത് വിസ നയവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്ന വേളയില്‍ അമേരിക്ക പരിഗണിക്കണം. എച്ച്‌​1-ബി വിസയില്‍ യുഎസില്‍ എത്തുന്ന ഇന്ത്യക്കാരില്‍ മിക്കവരും എെടി പ്രഫഷനലുകളാണ്. ഇവർ യുഎസിന്റെ സാമ്പത്തിക മേഖലയ്ക്കു മികച്ച നേട്ടമാണ് സമ്മാനിക്കുന്നത്. അതു കൊണ്ട് ഇവരെ പരിഗണിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

അരുണ്‍ ജെയ്റ്റലി യുഎസ്​ ട്രഷറി സെക്രട്ടറി സ്​റ്റീവന്‍ നുച്ചിനുമായും വ്യവസായ സെക്രട്ടറി വില്‍ബര്‍ റോസുമായും നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. തൊഴില്‍ വിസയായ എച്ച്‌​1-ബി വിസക്ക്​ യു.എസ്​ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്ന വേളയിലാണ് മന്ത്രിയുടെ പ്രസ്താവന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button