ഷാര്‍ജ: 11 വയസുള്ള പെണ്‍കുട്ടി ആളുകളെ ശരിക്കും ഞെട്ടിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഫെയ്‌സ്ബുക്ക് വഴി പുസ്തകങ്ങള്‍ സംഘടിപ്പിച്ചു. ഒന്നും രണ്ടും പുസ്തകമല്ല 432 പുസ്തകങ്ങളാണ് കുട്ടി സംഘടിപ്പിച്ചത്. ഇത് മറ്റുള്ളവര്‍ക്ക് വായിക്കാന്‍ നല്‍കാന്‍ വേണ്ടിയാണ് കരസ്ഥമാക്കിയത്. ഷാര്‍ജ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥി വിഭാലി ഷെട്ടിയാണ് പുസ്തകങ്ങള്‍ കരസ്ഥമാക്കിയ കൊച്ചു മിടുക്കി.
ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷനിലെ വായനശാലയില്‍ ആവശ്യത്തിനു പുസ്തകങ്ങള്‍ ഇല്ലെന്നു മനസിലാക്കിയ കുട്ടി ഇത് പരിഹരിക്കാനായി ഫെയ്‌സ് ബുക്ക് കാംപയിന്‍ നടത്തി. കേവലം പത്തു ദിവസം കൊണ്ടാണ് 432 പുസ്തകങ്ങള്‍ കുട്ടി ശേഖരിച്ചത്.
Post Your Comments