Latest NewsIndiaNews

പതിനൊന്നുകാരിയെ പീഡിപ്പിച്ച് മദ്രസയില്‍ തടങ്കലില്‍ വച്ചു

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂര്‍ സ്വദേശിയായ 11കാരിയെ പ്രായപൂര്‍ത്തിയാകാത്ത പ്രതി പീഡിപ്പിച്ചു. മാത്രമല്ല ഗാസിയാബാദിലെ ഒരു മുസ്‌ലിം മതപഠന കേന്ദ്രത്തില്‍ ഒരുദിവസത്തോളം ഇരയെ തടങ്കലില്‍ വച്ചെന്നും പരാതി. കുട്ടിയെ ഒടുവില്‍ പോലീസെത്തിയാണ് രക്ഷിച്ച്‌ ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി. 17കാരനായ പ്രതിയെയും മദ്രസയിലെ അദ്ധ്യാപകനെയും ഇതേ തുടര്‍ന്ന് പോലീസ് കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്.

read also: ട്രെയിനിലെ പീഡനവീരനെ സാഹസികമായി കീഴ്‌പ്പെടുത്തി ഈ പോലീസ്: വസ്ത്രങ്ങള്‍ കീറി രക്തം വന്ന നിലയിൽ അബോധാവസ്ഥയിൽ പെൺകുട്ടി

പെണ്‍കുട്ടിയുടെ പിതാവ് ശനിയാഴ്‌ചയാണ് ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ തന്റെ മകളെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. പെണ്‍കുട്ടി കാണാതായെന്ന് പറയുന്ന പ്രദേശത്തെ സി.സി.ടി.വി പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നും കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍കോളുകള്‍ പിന്തുടര്‍ന്ന പോലീസ് ഗാസിയാബാദിലെ ഒരു മദ്രസയില്‍ കുട്ടിയുണ്ടെന്ന് മനസിലാക്കി രക്ഷപ്പെടുത്തുകയായിരുന്നു.

മുമ്പ് ഗാസിയാബാദിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നതെന്നും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ നേരിട്ടറിയാമെന്നും പോലീസ് പറയുന്നു. അതുകൊണ്ടാകാം പെണ്‍കുട്ടി ഇയാളുടെ കൂടെ പോയത്. പോക്‌സോ നിയമപ്രകാരം അറസ്‌റ്റ് ചെയ്‌ത പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. ഇയാളുടെ പ്രായം തെളിയിക്കുന്നതിന് ശാസ്ത്രീയ പരിശോധന നടത്തും. മദ്രസാ അദ്ധ്യാപകന്റെ പങ്ക് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button