ഹൈദരാബാദ്: തെരഞ്ഞെടുപ്പ് വരവുചെലവ് കണക്ക് യഥാസമയം സമര്‍പ്പിക്കാത്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ അംഗീകാരംപോലും റദ്ദാക്കാന്‍ കഴിയാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ‘പല്ലുപോയ കടുവ’യാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കമ്മീഷനെ ബിജെപി സമ്മര്‍ദത്തിലാക്കുകയാണെന്ന പ്രതിപക്ഷാരോപണങ്ങള്‍ വരുന്നതിനിടെയാണ് സ്വന്തം പാളയത്തില്‍നിന്നുതന്നെ വിമര്‍ശനമുയര്‍ന്നത്.
‘ഭരണഘടനയിലെ 324-ാം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും. എന്നാല്‍ അവരത് ചെയ്യുന്നുണ്ടോ? യഥാസമയത്ത് കണക്ക് സമര്‍പ്പിക്കാത്ത പിഎ സാങ്മയുടെ എന്‍പിപിയുടെ അംഗീകാരം മാത്രമാണ് കമ്മീഷന്‍ റദ്ദാക്കിയത്. എന്നാല്‍ അന്നു തന്നെ കണക്ക് സമര്‍പ്പിച്ച അവരുടെ ആ പാര്‍ട്ടിയുടെ അംഗീകാരം കമ്മീഷന്‍ തിരികെനല്‍കുകയും ചെയ്തു.’ ഹൈദരാബാദില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേ വരുണ്‍ പറഞ്ഞു.
പാര്‍ട്ടികള്‍ വന്‍ തുക ചിലവഴിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ സാധാരണക്കാര്‍ക്ക് അതിന് സാധിക്കുന്നില്ല. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തിലും തന്റെ നിലപാട് വരുണ്‍ വ്യക്തമാക്കി. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മനുഷ്യത്വത്തിന്റെ പേരില്‍ അഭയം നല്‍കണം. അവര്‍ രാജ്യത്തിന് സുരക്ഷാ ഭീഷണിയല്ലയെന്നും വരുണ്‍ പറഞ്ഞു.
Post Your Comments