Latest NewsNewsLife Style

അലര്‍ജി മാറ്റാൻ മഞ്ഞള്‍മരുന്ന്‌

അലര്‍ജിയ്ക്കുള്ള ചുരുക്കം ചില സ്വാഭാവിക പ്രതിരോധങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളിലെ കുര്‍കുമിനാണ് പല ഗുണങ്ങളും നല്‍കുന്നത്. ബ്രോങ്കൈറ്റിസ് ആസ്മ, ലംഗ്‌സ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പ്രതിരോധ വഴിയായി മഞ്ഞള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

നിസാരമായവ തൊട്ട് ഗുരുതരമായ അലര്‍ജികള്‍ക്കു വരെയുള്ള പരിഹാരം മഞ്ഞളിലുണ്ട്. പല രീതിയിലും മഞ്ഞള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം. മററു പല കൂട്ടുകള്‍ക്കൊപ്പവും ചേര്‍ക്കുമ്പോഴാണ് മഞ്ഞളിന് ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കുന്നതും.

മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഗുണം ചെയ്യും. ഇത് പാലിലോ വെള്ളത്തിലോ ചേര്‍ത്തു കഴിയ്ക്കാം. ശുദ്ധമായ മഞ്ഞള്‍ ഉപയോഗിയ്ക്കുക. പാചകത്തില്‍ ഇവ ഉപയോഗിയ്ക്കാം. എന്നാല്‍ പാലുല്‍പന്നങ്ങളോട് അലര്‍ജിയുള്ളവര്‍ ടര്‍മറിക് മില്‍ക് കഴിയ്ക്കാതിരിയ്ക്കുക. മഞ്ഞളില്‍ അല്‍പം കുരുമുളകു ചേര്‍ക്കുന്നത് മഞ്ഞളിന്റെ ഗുണങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. മഞ്ഞളിനോടോ മറ്റോ അലര്‍ജിയെങ്കില്‍ ഇത്തരം വഴികള്‍ ഉപയോഗിയ്ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടുന്നതും നല്ലതാണ്.

ടര്‍മറിക് മില്‍ക് അഥവാ മഞ്ഞള്‍പ്പാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. അലര്‍ജിയ്ക്കുള്ള ഉത്തമമായ മരുന്നാണിത്. 1 കപ്പ് തിളപ്പിച്ച പാല്‍, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, തേന്‍ എന്നിയാണ് മഞ്ഞള്‍പ്പാല്‍ തയ്യാറാക്കാന്‍ വേണ്ടത്. പാല്‍ തിളയ്ക്കുമ്പോള്‍ ഇവ മൂന്നും ചേര്‍ക്കുക. രാവിലെ വെറുംവയറ്റിലോ രാത്രി കിടക്കും മുന്‍പോ ഇതു കുടിയ്ക്കാം. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍. വീട്ടില്‍ത്തന്നെ തയ്യാറാക്കി മഞ്ഞളാണ് ഇതിനായി ഏറ്റവും നല്ലത്.

തേനും മഞ്ഞളും കലര്‍ന്ന മിശ്രിതവും നല്ലൊരു പരിഹാരമാണ്. തേനിന് സ്വാഭാവികമായി പ്രതിരോധശേഷി നല്‍കാന്‍ സാധിയ്ക്കും. മഞ്ഞളിലെ കുര്‍മുകിനും ഈ ഗുണമുണ്ട്. 2 ടേബിള്‍സ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ മഞ്ഞളും കലര്‍ത്തി കഴിയ്ക്കാം. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍. മഞ്ഞളിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തുന്നതും ഗുണകരമാണ്. വീട്ടില്‍ത്തന്നെ തയ്യാറാക്കി മഞ്ഞളാണ് ഇതിനായി ഏറ്റവും നല്ലത്. തേനും ഓര്‍ഗാനിക് നോക്കി വാങ്ങുക.

മഞ്ഞള്‍പ്പൊടി വെറും ചൂടുവെള്ളത്തില്‍ മറ്റൊരു ചേരുവകളും കലര്‍ത്താതെയും ഉപയോഗിയ്ക്കാം. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 8 ഔണ്‍സ് വെള്ളത്തില്‍ കലക്കുക. ചെറുചൂടുള്ള വെള്ളമെങ്കില്‍ ഏറെ ഗുണകരം. ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തിന് പ്രതിരോധശേഷി സ്വാഭാവികമായി നല്‍കുന്ന ഒന്നുകൂടിയാണ്. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്.യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button