ആത്മീയപരമായും ആരാധനാപരമായും ഏറെ പ്രാധാന്യമുള്ള ഒന്നാണ് മഞ്ഞൾ. നവഗ്രഹങ്ങളിൽ വ്യാഴത്തിന്റെ പ്രതീകമായ മഞ്ഞൾ ശുഭകരമാണ്. അതുകൊണ്ടുതന്നെ വ്യാഴം ദുർബലമായി നിൽക്കുകയോ, വ്യാഴത്തിന്റെ ഏതെങ്കിലും ദോഷഫലങ്ങൾ ഉണ്ടാവുകയോ ചെയ്താൽ വിധി പ്രകാരം മഞ്ഞൾ ഉപയോഗിച്ചാൽ, പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കും.
വ്യാഴം പ്രീതികരമായാൽ ജീവിതത്തിൽ സന്തോഷവും ഭാഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം. വാസ്തു ദോഷം, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയ്ക്കെല്ലാം മഞ്ഞൾ ഉപയോഗിക്കുന്നു. പൂജയ്ക്കും ആരാധനയ്ക്കും മുതൽ ദോഷപരിഹാരത്തിന് വരെ ഉപയോഗപ്പെടുത്തുന്ന മഞ്ഞളിന്റെ ജ്യോതിഷപരമായ പ്രാധാന്യത്തെ കുറിച്ച് അറിയാം.
- ജാതകത്തില്‍ വ്യാഴത്തിനെ ബലവാനാകുവാന്‍ മഞ്ഞള്‍ സൂക്ഷിക്കുക. ഉണങ്ങിയ മഞ്ഞളില്‍ തീര്‍ത്ത ജപമാലയായോ സംഖ്യപിടിക്കാനായിട്ടുള്ള മുത്തുകളോ ഉപയോഗിച്ച് വ്യാഴ പ്രീതികരമായ മന്ത്രങ്ങള്‍ ജപിച്ചാല്‍, അത് ഇരട്ടി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.
- വ്യാഴവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക്, മഞ്ഞള്‍ പതിവായി തിലകമായി ചാര്‍ത്താം. നെറ്റിയിലും കഴുത്തിലും കൈത്തണ്ടയിലും പുരട്ടുക. കഷ്ടതകള്‍ അകലും.
- മംഗല്യയോഗത്തിന് ഗുരുതരമായ തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ദേവിക്ക് മഞ്ഞള്‍ സമര്‍പ്പിക്കാം.
- സന്തോഷവും സമൃദ്ധിയും പ്രദാനമാകുവാനും തടസ്സങ്ങള്‍ അകലാനും മഹാഗണപതിക്ക് മഞ്ഞളാല്‍ അര്‍ച്ചന നടത്തുക. എല്ലാ വ്യാഴാഴ്ചയും ഗണപതിയെ ഇങ്ങനെ ആരാധിച്ചാല്‍ കുടുംബപ്രശ്‌നങ്ങള്‍ക്ക് വരെ പരിഹാരമുണ്ടാകും.
- പ്രഭാത സ്‌നാന ജലത്തില്‍ അല്‍പം മഞ്ഞള്‍ ഇടുന്നതും ഈ ജലത്താല്‍ കുളിക്കുന്നതും ഉത്തമമാണ്. ഇത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശുദ്ധീകരിക്കുന്നു.
- മഞ്ഞള്‍ ജലത്തില്‍ സ്‌നാനം നടത്തുന്നത് ഭാഗ്യം വര്‍ദ്ധിപ്പിക്കുകയും പ്രതികൂല ശക്തികളെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ ചെയ്താല്‍ ഭാഗ്യവും പോസിറ്റീവ് എനര്‍ജിയും ലഭിക്കുമെന്നാണ് വിശ്വാസം.
- കരിയറില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ദേവതകള്‍ക്ക് മഞ്ഞള്‍ സമര്‍പ്പിക്കുകയും മഞ്ഞൾപ്രസാദം തൊടുകയും ചെയ്യുന്നത് ഗുണം ചെയ്യും.
- ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും കലഹമുണ്ടെങ്കില്‍, വീടിന്റെ പൂജാമുറിയിലോ പ്രധാനമുറിയിലോ മഞ്ഞള്‍ കൊണ്ട് സ്വസ്തിക, ഓം ചിഹ്നങ്ങള്‍ വരച്ചാല്‍ അവിടുത്തെ നിഷേധാത്മകതകള്‍ അകലും. ഇത് ദാമ്പത്യ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്നും പ്രണയബന്ധം ദൃഢമാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
- വീടുകളില്‍ ഗുണാത്മകമായ ഊര്‍ജ്ജങ്ങളുടെ പ്രഭാവം പ്രദാനമാകുവാന്‍ ഒരു നുള്ള് മഞ്ഞള്‍ കൂടി ചേര്‍ത്ത തീര്‍ത്ഥ ജലത്താല്‍ വീടിന്റെ നാല് കോണുകളിലും അകത്തും തളിക്കാവുന്നതാണ്.
- പൂജാമുറിയിലോ വിളക്ക് വയ്ക്കുന്നിടത്തോ മഞ്ഞള്‍ ചേര്‍ത്ത ഒരു കുടം വെള്ളം വയ്ക്കുക. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഇത് മുറികളിലും മറ്റും തളിക്കുന്നത്, നിഷേധാത്മകതകളെ ഇല്ലാതാക്കാന്‍ സഹായിക്കും.
Post Your Comments