തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് നടന്നുവെന്ന തന്റെ നിലപാടിൽ മാറ്റം വരുത്തി വി.ടി.ബല്‍റാം എം.എല്‍.എ. ടി.പി കേസില്‍ സംസ്ഥാന സര്‍ക്കാരും സി.ബി.ഐയും തമ്മില്‍ ഒത്തുകളിക്കുന്നു എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് വി.ടി ബൽറാം വ്യക്തമാക്കി. ടി.പിയുടെ ഭാര്യ കെ.കെ.രമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ കേസെടുക്കണം. ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപ്പീല്‍ പോകാന്‍ സി.ബി.ഐ തയ്യാറായില്ല. തുടർനടപടികൾ ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിന്റെ ഗൂഢാലോചന കേസ് നേരാവണ്ണം അന്വേഷിക്കാതെ ഇടയ്ക്കു വച്ച് ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന് പ്രതിഫലമാണ് സോളാര്‍ കേസെന്നും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള കാട്ടുകള്ളന്മാരായ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണമെന്നും വി.ടി ബൽറാം പരാമർശിച്ചിരുന്നു.
Post Your Comments