കോട്ടയം: ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകളുടേയും പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യരുതെന്ന് രാഹുൽ ഈശ്വർ. കേസില്‍ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പിന്തുണ തേടുമെന്നും ഈ സംസ്ഥാനങ്ങളെ കൂടി കക്ഷി ചേര്‍ക്കാന്‍ അയ്യപ്പ ധര്‍മ്മ സേന ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 14ന് അനുസരിച്ചാകും ആ ബോര്‍ഡിന്റെ തീരുമാനങ്ങള്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞദിവസമാണ് ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന വാദത്തില്‍ സുപ്രീം കോടതി ഭരണഘടനാബെഞ്ചിന് വിട്ടത്. അതെ സമയം പ്രയാറിനെതിരെ കടകം പള്ളി സുരേന്ദ്രൻ രംഗത്തെയെത്തി.കോടതിവിധി എന്ത് തന്നെയായാലും അത് സംസ്ഥാനസര്‍ക്കാരും, ദേവസ്വംബോര്‍ഡും അംഗീകരിച്ചേ മതിയാകൂ.
ഈ സാഹചര്യത്തില്‍ കോടതിയെ വെല്ലുവിളിക്കുകയും, ശബരിമലയെയും അയ്യപ്പഭക്തരെയും സ്ത്രീ സമൂഹത്തെയും അവഹേളിക്കുകയുമാണ് പ്രയാര്‍ ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments