KeralaLatest NewsNews

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേര്‍ക്ക് ആക്രമണങ്ങള്‍ നടക്കുന്നുവെന്ന പ്രചാരണം; വ്യാജവാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്തി

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേര്‍ക്ക് ആക്രമണങ്ങള്‍ നടക്കുന്നുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് തൊഴിലാളികളെ ഭീതിയിലാഴ്ത്തിയതിന് പിന്നിൽ പ്രവർത്തിച്ചയാളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. . കേരളത്തില്‍ ജോലിക്കായി എത്തിയ കര്‍ണാടക സ്വദേശിയാണ് ഇതിന് പിന്നിലുള്ളതെന്നും ഇപ്പോള്‍ ബംഗളുരുവിലുള്ള ഇയാളെ പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നുമാണ് സൂചന.

കേരളത്തില്‍ എത്തുന്ന വടക്കേ ഇന്ത്യന്‍ തൊഴിലാളികള്‍ ഇവിടെ വ്യാപകമായി ആക്രമണത്തിനിരയാകുന്നുവെന്നും ചിലര്‍ കൊല്ലപ്പെട്ടുവെന്നും സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. കോഴിക്കോട് മേഖല കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന തൊഴിലാളികളുടെയും അവരുടെ പരിചയക്കാരുടെയും ഇടയിലാണ് വ്യാജസന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് ബന്ധുക്കളുടെയും മറ്റും നിർബന്ധത്തിന് വഴങ്ങി നിരവധി പേർ നാട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്‌തു.

വ്യാജപ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ നേതൃത്വം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. തുടർന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഭീതിയിലാകേണ്ട യാതൊരു സാഹചര്യവും കേരളത്തില്‍ ഇല്ലെന്നും വ്യാജപ്രചരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസിലെ സൈബര്‍ സെല്‍ നടത്തിയ വിശദമായ അന്വേഷണത്തിൽ ഇതിന് പിന്നിൽ പ്രവർത്തിച്ച ആളെ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button