കാസര്‍ഗോഡ്: വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 20കാരനായ അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശി ലീല (45)യെ ബുധനാഴ്ചയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നാല് അന്യസംസ്ഥാന തൊഴിലാളികളെ ഇന്നലെ പിടികൂടിയിരുന്നു. ഇവരിലൊരാളാണ് പ്രതി. ലീലയുടേത് സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കഴുത്തില്‍ പാട് കണ്ടെത്തിയതും മാല കാണാതായതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
Post Your Comments