കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വനിതാ ജയിലിലും 14 വര്‍ഷത്തിലേറെയായി തടവില്‍ക്കഴിയുന്ന 31പേരെ വിട്ടയക്കാന്‍ ജയില്‍ ഉപദേശകസമിതി ശുപാര്‍ശചെയ്തു. മുമ്പ് ശിക്ഷാ ഇളവുകള്‍ക്കൊന്നും പരിഗണിക്കാത്തവരും പരോള്‍പോലും ലഭിക്കാത്തവരുമാണ് വിട്ടയക്കാന്‍ ശുപാര്‍ശചെയ്യപ്പെട്ടവര്‍. ജയില്‍ ഡി.ജി.പി. ആര്‍.ശ്രീലേഖ അധ്യക്ഷതവഹിച്ച യോഗത്തില്‍ പരിഗണനയ്‌ക്കെത്തിയ 45 അപേക്ഷകളില്‍ 14പേരുടേത് നിരസിച്ചു. ജയിലിലെ പെരുമാറ്റം, പോലീസ് റിപ്പോര്‍ട്ട് എന്നിവയെല്ലാം പരിഗണിച്ചാണ് ഉപദേശകസമിതി തീരുമാനം.
സെന്‍ട്രല്‍ ജയിലില്‍ തടവില്‍ക്കഴിയുന്ന തടവുകാരില്‍ 42പേരുടെ അപേക്ഷയാണ് സമിതി പരിഗണിച്ചത്. അതില്‍ 29പേരെ വിട്ടയക്കാനാണ് ശുപാര്‍ശ. സ്ത്രീകളുടെ ജയിലില്‍ക്കഴിയുന്ന മൂന്നുപേരുടെ അപേക്ഷ പരിഗണിച്ചതില്‍ രണ്ടുപേരെ വിട്ടയക്കാനാണ് ശുപാര്‍ശ. സാധാരണയായി പരോള്‍ പരിഗണിക്കപ്പെടാത്ത വിഭാഗത്തില്‍പ്പെട്ട 25 തടവുകാരുടെ പരോള്‍ അപേക്ഷയില്‍ 13പേരുടെ അപേക്ഷ സമിതി അംഗീകരിച്ചു. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. തടവുകാരെ വിട്ടയക്കുന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനമാണ് അന്തിമം.
Post Your Comments