ഖോബര്‍: ചരിത്രം തിരുത്തി കുറിയ്ക്കാനൊരുങ്ങി സൗദിയിലെ സല്‍മാന്‍ രാജാവ്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് പിന്നാലെ അടുത്ത വിപ്‌ളവകരമായ തീരുമാനവുമായി സൗദി വീണ്ടും. രാജ്യത്ത് ആദ്യ പെണ്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും അനുമതി നല്‍കുന്നു. അടുത്ത ജൂണ്‍ മുതല്‍ മിക്കവാറും ഇത് തുടങ്ങും. കഴിഞ്ഞമാസമാണ് സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള അനുമതി നല്‍കിക്കൊണ്ട് ചരിത്രപരമായ വിളംബരം പുറപ്പെടുവിച്ചത്. മാറ്റം ഗുണകരമാക്കാന്‍ ടാക്‌സി കമ്പനികള്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
ഇതോടെ സൗദിയിലെ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരം സൃഷ്ടിച്ച് ഫീമെയില്‍ കാബ് സര്‍വീസ് തുടങ്ങാന്‍ കമ്പനികള്‍ രംഗത്ത വന്നു തുടങ്ങി. അവസരം മുതലാക്കി പുതിയ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷത്തില്‍ പരം വനിതാ ഡ്രൈവര്‍മാരെ എടുക്കാനാണ് ഒരു കമ്പനി ആലോചിക്കുന്നത്. ഇതിനായി കരീം എന്ന കമ്പനി തീരദേശ നഗരമായ ഖോബറില്‍ ആദ്യ റിക്രൂട്ട്‌മെന്റ് സെഷനില്‍ വിദേശ ഡ്രൈവിംഗ് ലൈസന്‍കുകള്‍ പോലും കൈവശമുള്ള വീട്ടമ്മമാര്‍ മുതല്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ വരെ തിരക്കായിരുന്നു. ഏകദേശം 30 സ്ത്രീകള്‍ പങ്കെടുത്തു.
വനിതാ ഡ്രൈവര്‍ വേണോ എന്ന് യാത്രക്കാരന് തീരുമാനിക്കാന്‍ കഴിയുന്ന ‘ക്യാപ്റ്റിനാ’ എന്ന ബട്ടന്‍ ഇവരുടെ ആപ്പില്‍ അടുത്ത ജൂണ്‍ മുതല്‍ കമ്പനി ഉള്‍പ്പെടുത്തും. അതേസമയം ഈ ഓപ്ഷന്‍ സ്ത്രീയാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായിരിക്കും അനുവദനീയം. ടാക്‌സി ഡ്രൈവറാകുന്നതിലൂടെ സ്ത്രീകള്‍ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കാര്‍ വീട്ടില്‍ കിടന്നിട്ടും ഡ്രൈവ് ചെയ്യാന്‍ കഴിയാതിരുന്ന കഴിഞ്ഞകാല ദു:ഖം പലര്‍ക്കും ഇപ്പോഴാണ് മാറിയത്.
Post Your Comments