മോസ്കോ ; ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിക്കുന്നതായി റഷ്യ. സിറിയൻ സൈന്യം റഷ്യൻ ജെറ്റുകളുടെ സഹായത്തോടെ പോരാട്ടം ശക്തമാക്കിയതാണ് ഐഎസിന് തിരിച്ചടിയായതെന്നും എട്ട് ശതമാനത്തിൽ താഴെ മാത്രമുള്ള പ്രദേശങ്ങളാണ് സിറിയയിൽ ഐഎസിന്റെ നിയന്ത്രണത്തിലുള്ളതെന്നും റഷ്യൻ സൈന്യം അറിയിച്ചു.
കൈയ്യിലുണ്ടായിരുന്ന 144 പ്രദേശങ്ങളുടെയും ആധിപത്യംഐഎസ് ഭീകരർക്ക് നഷ്ടപ്പെട്ടു. 5,841 സ്ക്വയര്‍ മൈല്‍ പ്രദേശം മാത്രമാണ് ഇപ്പോൾ ഐഎസിന്റെ നിയന്ത്രണത്തിലുള്ളത്. ഭീകരരുടെ പ്രത്യാക്രമണങ്ങളെ മറികടന്ന് രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ സിറിയൻ സൈന്യം മുന്നേറിയിട്ടുണ്ട്. മധ്യ സിറിയയിലെ അകെർബറ്റ് നഗരത്തിന് ചുറ്റുമുണ്ടായിരുന്ന ഐഎസ് താവളങ്ങൾ സൈന്യം പൂർണമായും തകർത്തു. ഐഎസിനും മറ്റു ഭീകര സംഘടനങ്ങൾക്കും എതിരെയുള്ള പോരാട്ടം തുടരുമെന്നും റഷ്യൻ സായുധ സേനയുടെ മെയിൻ ഓപ്പറേഷണൽ ഡയറക്ട്രേറ്റിന്റെ മേധാവി സെർജി റുഡ്സ്കോയ് അറിയിച്ചു.
Post Your Comments