KeralaLatest NewsNews

പതിനാറാം തീയതിയിലെ ഹര്‍ത്താലില്‍ മാറ്റമുണ്ടാകുമോ ? നിലപാട് വ്യക്തമാക്കി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ പതിനാറാം തീയതി യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് ഒരു മാറ്റവുമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹർത്താലിനെതിരേ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എന്തിന് വേണ്ടിയാണ് ഹർത്താലെന്ന് പ്രതിപക്ഷ നേതാവ് നേരിട്ടെത്തി വിശദീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഹർത്താലിനെതിരേ കോട്ടയം സ്വദേശി സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. സമാധാനപരമായ ഹർത്താലായിരിക്കുന്ന നടക്കുക. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ കാരണം ഹർത്താൽ നടത്തി പ്രതിഷേധിക്കാൻ പ്രതിപക്ഷം നിർബന്ധിതരാവുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button