തെരഞ്ഞെടുപ്പ് കമ്മീഷൻ പല്ലില്ലാത്ത കടുവയാണെന്നു ബിജെപി എം.പി വരുൺ ഗാന്ധി. തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതും മേല്‍നോട്ടം വഹിക്കേണ്ടതും അതിന് അധികാരമുള്ളതും തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പക്ഷേ അവര്‍ അത് ചെയ്യുന്നുണ്ടോയെന്നും വരുണ്‍ ഗാന്ധി ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഒരുപാട് തുക രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവഴിക്കുന്നുണ്ട്. ഈ ധാരാളിത്തം ഇടത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുകയാണെന്നും അവസരം നിഷേധിക്കപ്പെടുകയാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
ഒരു എംഎല്‍എ സ്ഥാനാര്‍ഥി ശരാശരി 20-28 ലക്ഷം രൂപ പ്രചാരണത്തിന് ചെലവഴിക്കുമ്പോള്‍ ഒരു എംപി സ്ഥാനാര്‍ഥി 50 മുതല്‍ 70 ലക്ഷം രൂപ വരെയാണ് പ്രചാരണത്തിനായി പൊടിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണങ്ങള്‍ക്ക് പകരം കണ്ണടക്കുകയാണ് ചെയ്യാറുള്ളത്. ഇതുമൂലം മധ്യവര്‍ഗ സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നുവെന്നും വരുണ്‍ പറഞ്ഞു.
Post Your Comments