ന്യൂഡല്‍ഹി: ഇന്ന് സിപിഎം കേന്ദ്ര കമ്മറ്റി തുടങ്ങുന്നു. നിര്‍ണ്ണായക യോഗത്തിനാണ് ഇന്ന് തുടക്കം ആകുന്നത്. ബിജെപിക്കെതിരെ ദേശീയ നേതൃത്വത്തിൽ പോരാടാൻ കോൺഗ്രസുമായി ബന്ധം വേണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടും അതിനെതിരെ പി.ബി നിലപാടെടുത്തതും ഇന്ന് ചർച്ചയാകും. കേന്ദ്രകമ്മറ്റി ജനറൽ സെക്രട്ടറിയെ തള്ളുമോ എന്നും പി ബിയെ കൊള്ളുമോ എന്നുമാണ് ഏവരും ഉറ്റു നോക്കുന്നത്.
മുഖ്യശത്രു ബി.ജെ.പിയാണെങ്കിലും കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് നിലനിര്‍ത്തണമെന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസിെന്റ രാഷ്ട്രീയ നിലപാട് തുടരാനാണ് ഒക്ടോബര്‍ രണ്ടിന് ചേര്‍ന്ന പി.ബി ഭൂരിപക്ഷ നിലപാടിന്റെ അടിസ്ഥാനത്തില്‍ ധാരണയായത്. എന്നാൽ മുഖ്യശത്രുവിനെ നേരിടാന്‍ കോണ്‍ഗ്രസും പ്രാദേശിക കക്ഷികളുമായും സഖ്യം വേണമെന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍, ഒഡിഷ സംസ്ഥാന ഘടകങ്ങളുടെയും നിലപാട്.
കേന്ദ്ര കമ്മറ്റിയുടെ മുന്നോടിയായി ഇന്ന് രാവിലെ പോളിറ് ബയോരോ യോഗം ചേരും.മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന് പിള്ള, വൃന്ദ കാരാട്ട്, പിണറായി വിജയെന്റ നേതൃത്വത്തിലുള്ള കേരള ഘടകം, ആന്ധ്രപ്രദേശ്, ത്രിപുര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ എന്നിവര്‍ കോണ്‍ഗ്രസ് ബന്ധത്തെ അതിനിശിതമായി എതിര്‍ക്കുന്നവരാണ്.
ബംഗാള്‍ ഘടകമാണ് കോണ്‍ഗ്രസ് ബന്ധത്തിനായി ഏറ്റവും ശക്തമായി രംഗത്തുള്ളത്. 2015ലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍നിന്ന് ഏറെ വ്യത്യാസമാണ് നിലവിലുള്ളതെന്നും അത് കണക്കിലെടുത്ത് രാഷ്ട്രീയ നയത്തില്‍ പൊളിച്ചെഴുത്ത് വേണമെന്നുമാണ് യെച്ചൂരിയും ബംഗാൾ ഘടകവും വാദിക്കുന്നത്.
Post Your Comments