Latest NewsKeralaNewsIndia

സോളാര്‍ കേസ് ദേശീയ തലത്തില്‍ രാഹുല്‍ഗാന്ധിക്കും കനത്ത തിരിച്ചടിയായി മാറുന്നു :അഴിമതി, ലൈംഗീക ആരോപണം തുടങ്ങിയവയിൽ കടുത്ത ഉത്ക്കണ്ഠ

ന്യൂഡല്‍ഹി: കേരളത്തിലെ ഉന്നത രാഷ്‌ടീയ നേതാക്കൾക്കെതിരെ വന്ന അഴിമതി ലൈംഗീക ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് കടുത്ത നിരാശ. അഴിമതി മാത്രമല്ല ലൈംഗീക ആരോപണവും ഉണ്ടെന്നറിഞ്ഞപ്പോഴാണ് രാഹുലിന് കടുത്ത ഉത്കണ്ഠ ഉണ്ടായത്. സോളാര്‍ കേസ് ദേശീയ തലത്തില്‍ രാഹുല്‍ഗാന്ധിക്കും കനത്ത തിരിച്ചടിയായി മാറുമെന്നാണ് വിലയിരുത്തുന്നത്. ദേശീയ തലത്തില്‍ ബിജെപിക്ക് ആയുധം കൊടുക്കുന്നതായിപ്പോയി സോളാര്‍ കേസെന്നാണ് രാഹുല്‍ തന്നെ വിലയിരുത്തിയത്.

സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം കേസില്‍ ഉള്‍പ്പെട്ടതാണ് ഹൈക്കമാന്‍ഡിനെ കുഴയ്ക്കുന്നത്.ഇതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. ചർച്ച നടത്തിയെങ്കിലും നേതാക്കൾക്ക് പിന്തുണ ഒന്നും ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തില്ല.നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി വ്യക്തമായ മറുപടി നൽകിയിട്ടില്ല എന്നും റിപ്പോർട്ടുണ്ട്. നേതാക്കളെ ഒരുമിച്ചിരുത്തിയും ഒറ്റയ്ക്കും രാഹുല്‍ ചര്‍ച്ച നടത്തി. തുടർന്ന് മുതിര്‍ന്ന നേതാക്കളുമായി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് രാഹുല്‍ സംസ്ഥാന നേതാക്കളെ അറിയിച്ചു.

അഴിമതി ആരോപണം മാത്രമല്ല, ലൈംഗിക പീഡനവും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കൾ നേരിടുന്നതാണ് രാഹുലിന് വെല്ലുവിളി.കോണ്‍ഗ്രസ് ഏറ്റവും ശക്തമായ സംസ്ഥാനമാണ് കേരളം. അതിനാല്‍ത്തന്നെ വസ്തുതകള്‍ മനസിലാക്കാതെ സംഭവത്തില്‍ ഒരു നടപടി ഉടൻ ഉണ്ടാവില്ല.റിപ്പോര്‍ട്ട് ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രചരണായുധമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. സോളാര്‍ അഴിമതി യുപിഎ സര്‍ക്കാരിന്റെ തുടര്‍ച്ചയാണെന്നും ഇതില്‍ രാഹുല്‍ ഗാന്ധിക്കും പങ്കുണ്ടെന്നും ബിജെപി ദേശീയ വക്താവി ജിവിഎല്‍ നരസംഹി റാവു ആരോപിക്കുകയും ചെയ്തു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, വൈസ് പ്രസിഡന്റ് വിഡി സതീശന്‍, മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരാണ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. എ കെ ആന്റണിയുമായി രാഹുൽ ചർച്ച നടത്തുമെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button