ചെങ്ങന്നൂർ: ദേശദ്രോഹികളെ സഹായിച്ച ചരിത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടേതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ രാജ്യത്ത് ജനാധിപത്യത്തിനു നേരെ കൈകൾ ഉയർന്നപ്പോഴൊക്കെ ശത്രുക്കൾക്കൊപ്പം നിന്നവാരാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ജനരക്ഷാ യാത്രക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.
അവർ ഇന്ത്യാ– ചൈന യുദ്ധകാലത്ത് ചൈനയ്ക്കൊപ്പമാണ് നിന്നത്. അതുപോലെ പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ അവർ വിമർശിക്കുകയും ചെയ്തു. ഇന്ത്യൻ പട്ടാളത്തിനെതിരെ സംസാരിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നും ആ സ്ഥാനത്ത് തുടരുകയാണ്. അതിനെ അപലപിക്കാൻ പോലും സിപിഎം തയാറാകാത്തത് ഈ നാടിനോടുള്ള അവരുടെ മാനസിക നിലയാണ് കാണിക്കുന്നത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനൊപ്പം ജിഹാദികൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതും കമ്മ്യൂണിസ്റ്റുകളാണ്.
Post Your Comments