ബെയ്ജിങ്: ആഫ്രിക്കന്‍ വംശജരെ മൃഗങ്ങളോട് ഉപമിച്ച് ഫോട്ടോ എക്‌സിബിഷന്‍ നടത്തിയ മ്യൂസിയം വിവാദത്തിൽ. ആഫ്രിക്ക സന്ദര്‍ശിച്ച ശേഷമുള്ള 150 ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ഫോട്ടോഗ്രാഫര്‍ യു ഹുയിപിങ് എക്‌സിബിഷന്‍ നടത്തിയത്. സംഭവം വിവാദമായതോടെ അധികൃതർ ചിത്രങ്ങൾ പിൻവലിച്ചു.
ആഫ്രിക്കന്‍ വംശജനായ കുട്ടിയെ കുരങ്ങിനോട് ഉപമിച്ചുള്ളതായിരുന്നു ഒരു ചിത്രം. മറ്റൊരു ചിത്രത്തില്‍ ഒരു പുരുഷനും സിംഹവുമായിരുന്നു. തുടർന്ന് നിരവധി പ്രതിഷേധം ഉയർന്നതോടെ സംഘാടകർ വിശദീകരണവുമായി രംഗത്തെത്തി. ആഫ്രിക്കയിലെ ജനങ്ങളും മൃഗങ്ങളും തമ്മിലുള്ള ഐക്യത്തെയാണ് ഫോട്ടോ എക്‌സിബിഷനിയൂടെ ഉദ്ദേശിച്ചതെന്നായിരുന്നു എക്‌സിബിഷന്റെ സംഘാടകരുടെ വാദം. വംശീയ അധിക്ഷേപമെന്ന രീതിയില്‍ സംഭവത്തെ ചിത്രീകരിക്കുന്നതില്‍ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments