ദോഹ: സമുദ്ര പൈതൃകത്തിന്റെ സ്മരണകൾ ഉണർത്തി കത്താറയിലെ പായ്ക്കപ്പൽ മ്യൂസിയം പ്രവർത്തനം ആരംഭിച്ചു. കത്താറ കൾചറൽ വില്ലേജിലാണ് പരമ്പരാഗത പായ്ക്കപ്പൽ മ്യൂസിയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. ഖത്തറിലെയും ഗൾഫ് മേഖലയിലെയും പൂർവികർ മീൻപിടിത്തം, മുത്തുവാരൽ, ചരക്കു ഗതാഗതം, വ്യാപാരം, യാത്ര എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന കപ്പലുകൾ, മുങ്ങൽ ഉപകരണങ്ങൾ, ബോട്ടുകൾ, കടൽയാത്രികർ അക്കാലത്ത് ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കൾ, തടിക്കപ്പലുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ബ്ലേഡുകൾ തുടങ്ങിയവയാണ് പായ്ക്കപ്പൽ മ്യൂസിയത്തിലെ മുഖ്യ ആകർഷണങ്ങൾ.
Read Also: ആശ്രമം കത്തിച്ച കേസ്, സാക്ഷിയെ ആര്‍എസ്എസ് സ്വാധീനിച്ചു: ആരോപണം ഉന്നയിച്ച് സന്ദീപാനന്ദ ഗിരി
പൂർവികർ ഉപയോഗിച്ചിരുന്ന പരമ്പരാഗത കപ്പലുകളുടെ മോഡലുകളും മ്യൂസിയത്തിലുണ്ട്. 12-ാമത് കത്താറ പരമ്പരാഗത പായ്ക്കപ്പൽ മേളയുടെ ഭാഗമായി കൂടി സ്ഥാപിച്ച ഇവിടെ പ്രകൃതിദത്ത മുത്തുകളും സംസ്‌കരിച്ച മുത്തുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മ്യൂസിയം സന്ദർശിക്കാനുള്ള അവസരമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments